തിരുവനന്തപുരം:അനിൽ നെടുങ്ങോടിന്റെ 'അഭിമുഖങ്ങൾ അനുഭവങ്ങൾ' എന്ന പുസ്തകം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീനയ്ക്ക് നൽകി പ്രകാശനം ചെയ്തു.പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആർ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം ശ്രീകണ്ഠൻ നായർ,രാജീവ് ഗോപാലകൃഷ്ണൻ,ബി.ടി.അനിൽകുമാർ,അനീഷ് കരിനാട് എന്നിവർ സംസാരിച്ചു.പുസ്തക പ്രകാശനത്തിന് മുന്നോടിയായി അനിലിന്റെ പിതാവ് ഇളം കുളം കെ.എൻ.സ്മരണാഞ്ജലിയും കവി സമ്മേളനവും നടന്നു. ഇറയംകോട് വിക്രമന്റെ അദ്ധ്യക്ഷതയിൽ തിരുമല ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |