SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.33 PM IST

ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: വി.മുരളീധരൻ

v

ആലപ്പുഴ: ഭരണാധികാരികൾക്ക് ഉളുപ്പുണ്ടാകണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉപദേശിച്ച പിണറായി വിജയന് ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഴയ വീഡിയോ കേൾക്കുന്നത് നന്നായിരിക്കും. അന്വേഷണം നടക്കട്ടെ. കുറ്റക്കാരനല്ലെങ്കിൽ തിരിച്ചുവരാമല്ലോ. പ്രതിഷേധങ്ങളെ നേരിടാൻ ധൈര്യമില്ലെങ്കിൽ ക്ലിഫ് ഹൗസിലിരിക്കണം. നൂറുകണക്കിന് പൊലീസുകാരെ നിറുത്തിയിട്ട് വിരട്ടൽ വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനാകുകയാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ആർക്കും കറുപ്പുനിറം തന്നെ പാടില്ലെന്നത് ഹിറ്റ്‌ലറെപ്പോലും നാണിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ്. കറുത്ത മാസ്‌ക് മാറ്റാൻ പറഞ്ഞപ്പോൾ മാദ്ധ്യമപ്രവർത്തകർ പോലും നിശബ്ദരായി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് അന്വേഷണ ഏജൻസി തീരുമാനമെടുക്കും. ഇ.ഡിക്ക് ഇടപെടേണ്ട കാര്യങ്ങൾ മൊഴിയിലുണ്ടെങ്കിൽ തീർച്ചയായും അവർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.