SignIn
Kerala Kaumudi Online
Thursday, 18 April 2024 6.17 PM IST

സ്വർണ്ണവും പണവും തട്ടിയെടുത്ത കേസ്: നാല് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

ആലുവ: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന നാല് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ ശങ്കരനെല്ലൂർ നഹ്‌ലാ മൻസിലിൽ ഹാരീസ് (52), കണ്ണൂർ പച്ചപ്പൊയ്ക പള്ളിപ്പറമ്പത്ത് അബ്ദുൾ ഹമീദ് (42), കണ്ണൂർ ശങ്കരമംഗലം സജീറ മൻസിലിൽ അബൂട്ടി (42), ഗോവ മങ്കൂർ ഹിൽ ഗുരുദ്വാര റോഡിൽ ഡേവിഡ് ഡിയാസ് (36) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497 987114 (ഇൻസ്‌പെക്ടർ ആലുവ), 9497 980506 (സബ് ഇൻസ്‌പെക്ടർ ), 0484 2624006 (പി.എസ്) എന്നീ നമ്പറുകളിൽ അറിയിക്കണം.

കഴിഞ്ഞദിവസം റെയിൽവേ ജീവനക്കാരൻ ഗോവ മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷെയ്ക്ക് (36)നെ ആലുവ പൊലീസ് ഗോവയിൽനിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ അഞ്ചിന് ആലുവ ബാങ്ക് ജംഗ്ഷനിലെ സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന പരിശോധന നടത്തി 50 പവനോളം സ്വർണ്ണവും ഒന്നരലക്ഷം രൂപയും സംഘം കവർന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.