തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ബാലവേദിയുടെ 'കൂട്ട്' പരിപാടികൾക്ക് തുടക്കമായി. ഗ്രന്ഥശാല ഹാളിൽ നടന്ന ബാലവേദി കൂട്ടായ്മയിൽ ശ്രീനാരായണ ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. നാടകനടൻ പറവൂർ രംഗനാഥൻ ഉദ്ഘാടനം ചെയ്തു. 15 വയസുവരെയുള്ള കുട്ടികളുടെ ഈ കൂട്ടായ്മയിൽ പൂക്കളെ വരച്ചും പാട്ടുപാടിയും കഥകൾ പറഞ്ഞും കുട്ടികൾ കൂട്ടുകൂടി. ബാലവേദി സെക്രട്ടറി വി.പി. അഭിനവ്, ഗ്രന്ഥശാല യുവത സെക്രട്ടറി സുജ സജീവ്, അനുജാ രാജൻ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ഹാളിൽ ബാലവേദിക്കൂട്ട് പരിപാടി സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |