തൃശൂർ: മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർത്ഥശൂന്യമായ പ്രതിഷേധമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ഇതായിരുന്നു. എന്നിട്ട് ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടായി. ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്. ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണ് പിന്നിൽ. നീക്കം ജനം തിരിച്ചറിയുമെന്നും കാരാട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |