കടമ്പനാട് : സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസ് ആൻഡ് വി.എച്ച്.എസിലെ പൂർവ വിദ്യാർത്ഥി രോഹിൻ രാജിനെ സ്കൂൾ മാനേജർ പി.ശ്രീലക്ഷ്മി ഉപഹാരം നൽകി ആദരിച്ചു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഡോക്യുമെന്ററി മത്സരത്തിൽ മൂന്നാം സ്ഥാനവും പരിസ്ഥിതിദിന ചിത്രരചന മത്സരത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയ ആറാംക്ലാസ് വിദ്യാർത്ഥി അക്ഷയ് കുമാറിനെയും ഈ സി
കോമ്പറ്റീഷനിൽ ഒന്നാംസ്ഥാനം നേടിയ വി.എച്ച്.എസ്.ഇ ഒന്നാംവർഷ വിദ്യാർഥിനി സുചിത്ര എൻ.നായരെയും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഡി.രവീന്ദ്രൻ, പ്രിൻസിപ്പൽ റാഫി.എസ്, എച്ച്.എം.സുജാത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |