തിരൂർ: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കു വേണ്ടി ഐ.ആർ.ഡബ്ല്യു കേരള തിരൂർ ടി.ഐ.സി. സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. ഇന്നലെ രക്ഷാധികാരി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സിഡാസ്റ്റർ മാനേജ്മെന്റ്, ബേസിക് ഇലക്ട്രിക്കൽസ്, ഫസ്റ്റ് എയ്ഡ്, പേഴ്സണാലിറ്റ് ഡെവലപ്മെന്റ്, ബേസിക് പ്ലംമ്പിങ്, ഫയർ ഫൈറ്റിങ് തുടങ്ങിയ ട്രെയ്നിങ്ങ് സെഷനുകൾ നടന്നു.എം.എ. അബ്ദുൽ കരീം, എഞ്ചിനീയർ അബ്ദുൽ നാസർ, പി.പി. മുഹമ്മദ്, ബശീർ ശർക്കി, ഫൈസൽ വേങ്ങര, ശമീർ വി.ഐ. എന്നിവർ ട്രെയ്നിംഗുകൾക്ക് നേതൃത്വം നൽകി. വ്യായാമം പരിശീലനം, ഗെയിംസ്, വടംവലി, സർഗനിശ തുടങ്ങിയവും ക്യാമ്പിന്റെ ഭാഗമായി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |