കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണെന്നും എന്നാൽ, കരിങ്കൊടി പ്രതിഷേധം മാത്രമല്ല, കറുത്ത മാസ്ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഉമ്മൻചാണ്ടി. ''ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായി. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. അത്തരം പ്രതിഷേധങ്ങൾ ഇപ്പോഴില്ല. ഈ സുരക്ഷ തുടരണോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ് ''- ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |