SignIn
Kerala Kaumudi Online
Thursday, 25 April 2024 2.44 PM IST

മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി: കെ.മുരളീധരൻ എം.പി

muraly
muraly

കോഴിക്കോട്: മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയാണെന്ന് കെ.മുരളീധരൻ എം.പി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര നേതാക്കൻമാരെയും മുഖ്യമന്ത്രിയേയും കാണാത്ത ഇ.ഡിക്കെതിരെ കോൺഗ്രസ് സമരം തുടരും. കുത്തകകൾക്ക് വേണ്ടി പാവപ്പെട്ട മോട്ടോർ തൊഴിലാളികളെ ദ്രോഹിക്കുന്ന നയമാണ്‌ കേന്ദ്ര സർക്കാർ കൈകൊള്ളുന്നതെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, അഡ്വ.എം.രാജൻ, മനോജ് എടാണി , അഡ്വ.ആർ.സച്ചിത്ത്, അഡ്വ.സുനീഷ് മാമിയിൽ, നിഷാബ് മുല്ലോളി, കെ.പി.സക്കീർ, പ്രശാന്ത് കളത്തിങ്കൽ, കെ.എം.പൗലോസ്, അഡ്വ. രതീഷ് ലാൽ , കെ.സുജാത , കെ.സി.ശശികുമാർ , മടപ്പള്ളി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൺവെൻഷനിൽ മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.