SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.38 AM IST

കണ്ണൂരിന് ആവേശമായി സൈക്ലത്തോൺ

cyclethone
സൈക്ലത്തോണിന് കണ്ണൂര്‍ യുദ്ധ സ്മാരക പരിസരത്ത് ഡി.എസ്.സി ഡെ. കമാന്‍ഡന്റ് കേണല്‍ എം.ജെ. റെഡ്ഢി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കണ്ണൂർ: സ്വാതന്ത്രൃത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കണ്ണൂർ ആദായനികുതി വകുപ്പ്, കേനന്നൂർ സൈക്ലിംഗ് ക്ലബ്ബ്, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് അസോ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്ലത്തോൺ നടത്തി.
കണ്ണൂരിലെ യുദ്ധസ്മാരക പരിസരത്ത് ഡി.എസ്.സി ഡെപ്യൂട്ടി കമാൻഡന്റ് കേണൽ എം.ജെ. റെഡ്ഢി ഫ്ളാഗ് ഓഫ് ചെയ്തു. ഡി.എസ്.സി സെന്റർ, സെന്റ് ആഞ്ചലോസ് കോട്ട, കന്റോൺമെന്റ് ബോർഡ്, താവക്കര, കാൾടെക്സ്, ഗാന്ധി സർക്കിൾ വഴി കണ്ണോത്തുംചാൽ ആദായനികുതി ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് ആദായനികുതി അഡീഷണൽ കമ്മിഷണർ കെ. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ പവർ ലിഫ്റ്റിംഗ് ദേശീയതാരങ്ങളായ കെ.എൽ. നൈസി, കെ. ശ്രീജ, പി. ജഗന്നാഥ്, മോഹൻ പീറ്റേഴ്സ് എന്നിവരെ ആദരിച്ചു. പ്രശാന്ത് ഡി. പൈ, കേനന്നൂർ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. എൻ. അശോകൻ സ്വാഗതവും കെ. ശ്രീജേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.