SignIn
Kerala Kaumudi Online
Friday, 19 April 2024 6.55 PM IST

ജയിലുകൾ തിരുത്തൽ പ്രക്രിയയ്ക്ക് സഹായകമാകണം : മുഖ്യമന്ത്രി

p

തവനൂർ: തടവുകാരുടെ മാനസിക - ശാരീരിക ആരോഗ്യം ഉറപ്പാക്കി അവർക്ക് തിരുത്തൽ പ്രക്രിയക്ക് സഹായകമായി ജയിലുകൾ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക സാഹചര്യങ്ങളിലാണ് പലരും കുറ്റവാളികളാവുന്നത്.ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പൊതുസമൂഹത്തിൽ ഉത്തമപൗരന്മാരായി അവർക്ക് ജീവിക്കാനാവണം. ഷീ മേക്കിംഗ് യൂണിറ്റ്, ഫാബ്രിക് ഫർണിച്ചർ യൂണിറ്റ്, മാസ്ക് നിർമ്മാണ യൂണിറ്റ് എന്നിവയും ജയിലിൽ സ്ഥാപിക്കും. സാമൂഹ്യവനവത്കരണം ലക്ഷ്യമിട്ട് വനംവകുപ്പുമായി സഹകരിച്ച് എല്ലാ ജയിലുകളിലും പ്രത്യേകം പദ്ധതികളൊരുക്കും. തടവുകാരുടെ ക്ഷേമത്തിനായി പ്രിസണേഴ്സ് വെൽഫയർ ഫണ്ട് രൂപവത്കരിക്കാൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി. ജലീൽ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. അബ്ദുറഹ്മാനും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.