SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.46 PM IST

ഭക്ഷ്യവസ്തുക്കൾക്കൊപ്പം സൂപ്പർ മാർക്കറ്റിൽ കിട്ടും കീടനാശിനി

1-

കൊല്ലം: നിരോധനം മറന്ന് ജില്ലയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കീടനാശിനിയും രാസവളങ്ങളും വിൽക്കുന്നു.

കീടനാശിനി, രാസ - ജൈവവള വിൽപ്പനയ്ക്ക് ലൈസൻസ് വേണമെന്നിരിക്കെയാണ് ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിൽക്കുന്നത്. മുൻകരുതലോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾക്കൊപ്പമാണ് പല വ്യാപാര സ്ഥാപനങ്ങളിലും ഇവ സൂക്ഷിച്ചിരിക്കുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഹാർഡ്‌വെയർ സ്ഥാപനങ്ങളിലും റബർ കൃഷി ഉപകരണ വിൽപ്പനശാലകളിലും ലൈസൻസില്ലാതെ കീടനാശിനികൾ വിൽക്കുന്നുണ്ട്. നിലവിൽ വളവും കീടനാശിനികളും വാങ്ങാൻ കൃഷി ഉദ്യോഗസ്ഥരുടെ കുറിപ്പ് ആവശ്യമാണെങ്കിലും അങ്ങനെയൊരു പതിവ് എവിടെയും ഇല്ല.

കർഷൻ ആവശ്യപ്പെടുന്നവ നൽകുകയോ അല്ലെങ്കിൽ കടക്കാരൻ നിർദ്ദേശിക്കുന്നവ വാങ്ങുകയോ ആണ് പതിവ്. കൃഷി വകുപ്പാകട്ടെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നുമില്ല.

എല്ലാമുണ്ട്, ഫലത്തിൽ ഒന്നുമില്ല

1. കീടനാശിനിയുടെ വ്യാപക ഉപയോഗം ചെറുക്കാൻ കൃഷി വകുപ്പിൽ എൻഫോഴ്‌സ്‌മെന്റ് സംവിധാനം
2. ജൈവ ​- രാസ വളങ്ങളുടെയും കീടനാശിനികളുടെയും ഉത്പാദനവും വിതരണവും വിൽപ്പനയും നിയന്ത്രണവിധേയം

3. ഡിപ്പോകളിൽ രണ്ടാഴ്ചയിലൊരിക്കൽ ഫെർട്ടിലൈസർ, ഇൻസെക്ടിസൈഡ് പരിശോധന നടത്താൻ കൃഷി ഓഫീസർമാർക്ക് അധികാരം

4. തുടർ പരിശോധനകൾക്ക് ജില്ലാ വിജിലൻസ് കമ്മി​റ്റികൾ

5. കൂടാതെ നാല് റീജിയണൽ സ്‌പെഷ്യൽ വിജിലൻസ് സ്‌ക്വാഡുകൾ

6. എന്നിട്ടും വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയിൽ കീടനാശിനികൾ കണ്ടെത്തുന്നില്ല

ലൈസൻസിന് വിദ്യാഭ്യാസ യോഗ്യത

വളം, കീടനാശിനി എന്നിവ അശാസ്ത്രീയമായി വിതരണം ചെയ്യുന്നത് തടയാൻ 2019ൽ കേന്ദ്ര കൃഷിമന്ത്രാലയം ലൈസൻസ് നിർബന്ധമാക്കിയിരുന്നു. വിൽപ്പന ലൈസൻസിന് അംഗീകൃത സർവകലാശാലകളിൽനിന്നുള്ള ബോട്ടണി, കെമിസ്ട്രി ബിരുദമോ, അഗ്രിക്കൾച്ചർ സയൻസിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ വേണം. കച്ചവടക്കാർക്ക് പ്രത്യേക പരിശീലനവും നൽകും.

ആവശ്യമായ ലൈസൻസുകൾ

1. ഫെർട്ടിലൈസർ ലൈസൻസ്

2. പെസ്റ്റിസൈഡ് ലൈസൻസ്

3. സീഡ് ലൈസൻസ്

ജൈവവളം, രാസവളം, ജൈവ - രാസകീടനാശിനി, കളനാശിനി, വിത്തുകൾ ഇവ വിൽക്കണമെങ്കിൽ ലൈസൻസ് നിർബന്ധമാണ്. ഇവ ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിൽക്കുന്നത് കുറ്റകരം.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.