ആലപ്പുഴ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തുടർച്ചയായ രണ്ടാം തവണ ഡോ. ആർ. കൃഷ്ണകുമാറിനെയും ജനറൽ സെക്രട്ടറിയായി മൂന്നാംതവണ ഡോ. വി.ജെ. സെബിയെയും തിരഞ്ഞെടുത്തു. ഡോ. എൻ. രാജേഷ്, ഡോ. ഹരികുമാർ നമ്പൂതിരി (വൈസ് പ്രസിഡന്റുമാർ), ഡോ. കെ.നിഷ, ഡോ. എം.എസ്. നൗഷാദ്, ഡോ.എസ്. ഷൈൻ, ഡോ. എ.വി. വിജയ ഗോപാൽ (ജോയിന്റ് സെക്രട്ടറിമാർ), ഡോ. പി. ജയറാം (ട്രഷറർ), ഡോ. കെ.വി. ബിജു (ഓഡിറ്റർ), ഡോ. വഹീദ റഹ് മാൻ (വനിതാ ചെയർപേഴ്സൺ), ഡോ. എസ്. ആശ (വനിത കൺവീനർ) എന്നിവരെയും ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന രക്ഷാധികാരി ഡോ. എം. ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |