SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.30 AM IST

സായാഹ്നങ്ങൾ ഇനി കൈതയിൽക്കെട്ടിലാവാം.

kaithayilketu

കോട്ടയം. സായാഹ്നങ്ങളിൽ തണുത്ത കാറ്റേറ്റ് അസ്തമയ സൂര്യനെ കണ്ട് മരത്തണലിരുന്ന് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക്, കോട്ടയത്ത് എവിടെയാ അതിന് സ്ഥലമെന്ന് ചോദിച്ചാലുള്ള ഉത്തരമാണ് കൈതയിൽകെട്ട്. സായാഹ്നങ്ങളെ സുന്ദരങ്ങളാക്കാനും ചൂണ്ടയിടാനും മറ്റും പറ്റിയ ഇടമാണ് ഇത്. മോസ്‌കോ -വടവാതൂർ ബണ്ട് റോഡിനോട് ചേർന്നു കിടക്കുന്ന കൈതയിൽകെട്ട് പാടശേഖരത്താണ് ഈ വിസ്മയക്കാഴ്ച. തരിശുനിലമായിരുന്നു ഇവിടം. 35 ഏക്കറോളം വെള്ളക്കെട്ടായി കിടക്കുന്നയിടത്താണ് കൈതയിൽകെട്ട് സ്ഥിതി ചെയ്യുന്നത്.

ചൂണ്ടയിടൽ ഇവിടെ ഹരമാണ്. അതിനാൽ യുവാക്കളുടെ പ്രധാന വിനോദ കേന്ദ്രം കൂടിയാണ്. അവധി ദിവസങ്ങളിലും മറ്റും നിരവധി പേർ ഇവിടെ ചൂണ്ടയിടാൻ എത്താറുണ്ട്. ഊത്തപിടിത്തവും പ്രധാന വിനോദമാണ്. വൈകുന്നേരങ്ങളിൽ ഇവിടം പുഴമത്സ്യങ്ങളുടെ വില്പനയും നടക്കുന്നുണ്ട്. വാകവരാൽ,മഞ്ഞക്കൂരി,വരാൽ,വാള,കാരി,ചേറുമൻ,കല്ലടമുട്ടി,കുറുവാ പരൽ,മനിഞ്ഞിൽ,പുല്ലൻ തുടങ്ങിയ മീനുകൾ ഇവിടെ സുലഭം.

വേനൽക്കാലത്ത് ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ്. ഇളംകറ്റേറ്റ് മരത്തണലിൽ ഇരിക്കാനായി ചാരുബഞ്ചുകളുമുണ്ട്. പാതയുടെ ഇരുവശങ്ങളിലുമായി സന്ദർശകർക്ക് തണലേകുന്ന ഇല്ലിക്കൂട്ടങ്ങളും മറ്റൊരു ആകർഷണമാണ്. സിനിമാക്കാരുടെ ഇഷ്ട ലേക്കേഷൻ. നിരവധി സിനിമകളും ഷോർട്ട് ഫിലിമുകളും ഔട്ട്‌ഡോർ വിവാഹ ദൃശ്യങ്ങളും ഇവിടെ ഷൂട്ടുചെയ്തിട്ടുണ്ട്.

കൈതയിൽക്കെട്ടിലേക്ക് എത്തിച്ചേരാൻ.

എം.സി റോഡിൽ നിന്ന് കെ.കെ റോഡിലേയ്ക്കുള്ള എളുപ്പവഴി കൈതയിൽകെട്ട് പാടശേഖരത്തിലെ ബണ്ട് റോഡിലൂടെയാണ് കടന്നുപോകുന്നത്. വടവാതൂർ മിൽമ ഡയറിയുടെ എതിർവശത്തുള്ള വഴിയിലൂടെ കയറിയാൽ ഇവിടേക്കെത്താം. 600 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെയും മീനന്തറയാറിന്റെയും നടുവിലുള്ള ഒരു കിലോമീറ്റർ ദൂരമാണ് ഈ പ്രദേശം. എം.സി റോഡിൽ നിന്ന് മോസ്‌കോ കവല വഴിയും എത്താം.

പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി പറയുന്നു.

തണലോരം എന്ന പേരിൽ അറിയപ്പെടുന്ന കൈതയിൽക്കെട്ട് സായാഹ്ന കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കോഫി ഷോപ്പുകൾ സജ്ജമാക്കാനുള്ള പദ്ധതിയുണ്ട്. പാർക്കിലേക്ക് പോകേണ്ടവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAITHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.