കോട്ടയം. പ്രൊഫഷണൽ ഗാനമേളാ ഗായകരുടെ സംഘടനയായ "സാ" അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതിയായ "സാന്ത്വനമായ് സാ"യുടെ ഉദ്ഘാടനം 18ന് 2 മണിക്ക് ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ നിർവ്വഹിക്കും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പോളിസി വിതരണം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ഗായിക വൈക്കം വിജയലക്ഷ്മി, കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, രാജീവ്.ജെ , സാ പ്രസിഡന്റ് അനിൽ ശ്രീരംഗം, പി.ആർ.ഓ.ഹരിശ്രീ ശ്രീകുമാർ എന്നിവർ പ്രസംഗിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സാ 25 ലക്ഷം രൂപ സംഭാവന ചെയ്തതായി ഭാരവാഹികൾ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |