കൊച്ചി: രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന എമർജൻസി വെറ്ററിനറി ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് കേരള ഗവ.വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏതാനും ദിവസംമുമ്പ് ആലങ്ങാട്ട് രാത്രിസേവനത്തിനിടെ ഡോ.ചന്ദ്രകാന്തിനെ സാമൂഹികവിരുദ്ധർ ആക്രമിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ആലങ്ങാട് പൊലീസ് പിന്നീട് പ്രതിയെ പിടിച്ചു. രാത്രികാല സേവനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ശരിയായ അവബോധം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഡോ.കുര്യാക്കോസ് മാത്യു, ഡോ.പി.ബി.ജ്യോതിമോൻ, ഡോ.ഹേന കൃഷ്ണൻ, ഡോ.ചന്ദ്രകാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |