ചിറ്റൂർ: ജില്ലയിലെ വരൾച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണം എന്ന പദ്ധതിയുടെ ഭാഗമായി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് ഐ.ആർ.ഡി.എഫിൽ ഉൾപ്പെടുത്തി നവീകരിച്ച വടകരപ്പതി പഞ്ചായത്തിലെ വെള്ളച്ചിയമ്മൻ കുളം മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിനു സമർപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി മുരളി, കെ.ചിന്നസ്വാമി, കുളന്തെരാജ്, വിജയൻ, ആർ.ശശികുമാർ, വി.വിനോദ്, വി.ജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |