SignIn
Kerala Kaumudi Online
Friday, 29 March 2024 5.42 PM IST

'കുരുന്നുകളും കൃഷിയിലേക്ക്'

krishi

കോട്ടയം. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 'കുരുന്നുകളും കൃഷിയിലേക്ക്'എന്ന പദ്ധതി കാർഷിക മേഖലയ്ക്ക് ഉണർവ് പകരുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിതൈ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിന്റെ കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി.ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേൽ, ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് എന്നിവർ പങ്കെടുത്തു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KRISHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.