കൊച്ചി: ആലങ്ങാട് ബ്ലോക്കിലെ രാത്രികാല വെറ്ററിനറി സർവീസിലെ ഡോ.ചന്ദ്രകാന്തിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കരിദിനം ആചരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നിൽ അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടറി ഡോ.സൈറ പി.എ. ഉദ്ഘാടനം ചെയ്തു. ഡോ.ലാല എ.എസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഡോ.രജിത പി., ഡോ. ഫിജി ഫ്രാൻസിസ്, ഡോ.പ്രമുദദേവി എന്നിവർ സംസാരിച്ചു. രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമായ മൃഗങ്ങളുള്ള ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ ചികിത്സ നൽകുന്ന സംവിധാനമാണ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |