കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ ടാറ്റാ കാപിറ്റൽ ഓഹരികളുടെ ഈടിൻമേൽ ഡിജിറ്റൽ വായ്പകൾ നൽകുന്ന പദ്ധതി അവതരിപ്പിച്ചു. ഇതോടെ പൂർണമായും ഡിജിറ്റൽ രീതിയിൽ ഓഹരികളുടെ ഈടിൻമേൽ വായ്പകൾ നൽകുന്ന ആദ്യ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായി ടാറ്റാ കാപിറ്റൽ മാറി.
ഡീമാറ്റ് രൂപത്തിലുള്ള ഓഹരികൾ ഓൺലൈനിൽ ലളിതമായി പണയംവച്ച് അഞ്ചു കോടി രൂപ വരെ വായ്പ നേടാനാണ് എൻ.എസ്.ഡി.എൽ പിന്തുണയോടെ അവസരം ലഭിക്കുന്നത്. ഡെപോസിറ്ററി പാർട്ടിസിപ്പന്റിന്റെ അനുമതി ലഭിച്ചാൽ അതേ ദിവസം തന്നെ ഈ പ്രക്രിയ പൂർണമാകും. ടാറ്റാ കാപിറ്റലിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ സേവനം നേടാം. (www.las.tatacapital.com/online/loans/las/apply-now-las-loan)
ഉപഭോക്താവിന്റെ ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പാത്തുക നിശ്ചയിക്കുക. എൻ.എസ്.ഡി.എൽ വഴി ഓഹരികളുടെ ഓൺലൈനായുള്ള പണയവും കെവൈസിയും നടത്തും. ഇ-നാച് സൗകര്യത്തിലൂടെ ഇസൈനിംഗും സാദ്ധ്യമാക്കും.
ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ ലളിതവും സൗകര്യപ്രദവുമായി നിറവേറ്റാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഓഹരികളുടെ ഈടിൻമേലുള്ള ഡിജിറ്റൽ വായ്പകളെന്ന് ടാറ്റാ കാപിറ്റൽ ചീഫ് ഡിജിറ്റൽ ഓഫിസർ അബന്റി ബാനർജി പറഞ്ഞു. വൈവിദ്ധ്യമാർന്ന കൂടുതൽ ഡിജിറ്റൽ ഉത്പന്നങ്ങൾ തങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |