കൊച്ചി: റബർ ബോർഡിന്റെ ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമായ 'എംറൂബ്' ന്റെ പങ്കാളിയായി ഫെഡറൽ ബാങ്കിനെ തിരഞ്ഞെടുത്തു. പ്രകൃതിദത്ത റബർ വ്യാപാരികൾക്കായി ആരംഭിച്ച ഏകീകൃത ട്രേഡിംഗ് പ്ലാറ്റ്ഫോമാണ് എംറൂബ്.
റബർ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതോടൊപ്പം തടസങ്ങളില്ലാതെ വ്യാപാരം നടത്താനുള്ള സൗകര്യവും എംറൂബിൽ ലഭ്യമാണ്. ഇടപാടുകൾ സാദ്ധ്യമാക്കുന്ന ബാങ്കിംഗ് എ.പി.ഐ സേവനങ്ങളാണ് ഫെഡറൽ ബാങ്ക് നൽകുന്നത്. മുൻകൂർ പണം നൽകാനും തിരിച്ചുനൽകാനും വ്യാപാരികൾക്ക് അധിക ചാർജില്ലാതെ ആദ്യ ആറു മാസക്കാലത്തേയ്ക്ക് ഒ.ഡി സേവനവും ലഭിക്കും.
റബർ ബോർഡുമായി ചേർന്ന് പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. രാജ്യത്തെ റബർ വിപണിയെ എംറൂബ് കൂടുതൽ കാര്യക്ഷമമാക്കുമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ പറഞ്ഞു. ചടങ്ങിൽ ഡോ.കെ എൻ രാഘവൻ, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, ബാങ്കിന്റെ ഡെപ്പോസിറ്റ്സ് വിഭാഗം കൻട്രി ഹെഡ് രതീഷ് ആർ, ബാങ്കിന്റെ കോട്ടയം സോണൽ ഹെഡ് ബിനോയ് അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |