ന്യൂയോർക്ക്: 27 വർഷം നീണ്ട സേവനത്തിന് ശേഷം മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസർ 'ഇന്റർനെറ്റ് എക്സ്പ്ളോറർ" വിടപറയുന്നു. 1995ൽ വിൻഡോസ് ഒാപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം വന്ന എക്സ്പ്ളോറർ പിന്നീട് സൗജന്യമാക്കിയിരുന്നു. ജൂൺ 15ഒാടെ പൂർണമായും പ്രവർത്തനരഹിതമാവും. 2003ൽ 95 ശതമാനം പേരും ഉപയോഗിച്ചിരുന്നത് ഇൗ ബ്രൗസറായിരുന്നു. ഗൂഗിൾ ക്രോം, മൊസില്ല തുടങ്ങി ഇന്റർനെറ്റിന്റെ പുതുവേഗത്തിനൊപ്പം പ്രവർത്തിക്കുന്ന മറ്റ് ബ്രൗസറുകൾ വന്നതോടെയാണ് ഇതിന്റെ ഉപയോഗം കുറഞ്ഞത്. പിന്നീട് മൈക്രോസോഫ്റ്റ് എഡ്ജ് രംഗത്തെത്തി. എക്സ്പ്ളോളർ അടിസ്ഥാനമായ പഴയ ആപ്ളിക്കേഷനുകൾ എഡ്ജിന് കംപാറ്റിബിളാണെന്ന് കമ്പനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |