തിരുവനന്തപുരം: ജനങ്ങൾക്ക് ഡിജിറ്റലായി സേവനങ്ങൾ നൽകുന്ന ഇ-ഗവേണൻസിൽ കേരളം രാജ്യത്ത് ഒന്നാമത്. നാഷണൽ ഇ-ഗവേണൻസ് സർവ്വീസ് ഡെലിവറി അസസ്മെന്റിന്റെ 2021ലെ റിപ്പോർട്ടിലാണ് ഇൗ കണ്ടെത്തൽ. ഒഡിഷയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാട്, പഞ്ചാബ്, കർണാടകം,ഉത്തർപ്രദേശ് തുടങ്ങിയവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ജമ്മുകാശ്മീരിനാണ് ഒന്നാം സ്ഥാനം. ധനകാര്യം,തൊഴിൽ,വിദ്യാഭ്യാസം,തദ്ദേശഭരണം,സാമൂഹ്യക്ഷേമം,പരിസ്ഥിതി,ടൂറിസം തുടങ്ങിയ മേഖലകളിലെ പൊതുസേവന നിർവ്വഹണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |