മുതലമട: എസ്.എൻ.ഡി.പി യോഗം നാഗർപാടം ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. വി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, എസ്.ദിവകാരൻ, എ.ചിദംബരൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി വി.ദിവാകരൻ (പ്രസിഡന്റ്), കെ.ചെന്താമര (വൈസ് പ്രസിഡന്റ്), എം.ലക്ഷ്മണൻ (സെക്രട്ടറി), എം.സന്തോഷ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |