SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.48 PM IST

മുൾമുനയിൽ

cpm

കണ്ണൂർ: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്,​യുവമോർച്ച അടക്കമുള്ള സംഘടനകൾ നടത്തിയ സമരവും വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് സി.പി.എമ്മിന്റെ പ്രതിഷേധവുമൊക്കെയായി കണ്ണൂർ മുൾമുനയിൽ.

രാവിലെ ഗസ്റ്റ് ഹൗസിന് മുന്നിലടക്കം മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതോടെയാണ് പ്രതിഷേധത്തിന്റെ തുടക്കം. തുടർന്ന് വിവിധയിടങ്ങളിൽ യുവമോർച്ച,​മഹിളാ മോർച്ച,​ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടിയുമായി ഇറങ്ങി. എന്നാൽ വൈകിട്ട് മുഖ്യമന്ത്രിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽവച്ച് പ്രതിഷേധിച്ചതോടെ കടുത്ത പ്രതിരോധവുമായി സി.പി.എം,​ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഇറങ്ങുകയായിരുന്നു. കാസർകോട് ജില്ലയിലടക്കം കോൺഗ്രസ് ഓഫീസുകൾക്കും മറ്റും നേരെ അക്രമവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.