SignIn
Kerala Kaumudi Online
Saturday, 20 April 2024 4.47 PM IST

പേടിച്ചോടുന്ന പിണറായിക്ക് പാർട്ടി ഗുണ്ടകളുടെ സുരക്ഷ: അഡ്വ.മാർട്ടിൻ ജോർജ്ജ്

martin

കണ്ണൂർ: പ്രതിഷേധങ്ങളെ പേടിച്ച് പരക്കം പായുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പൊലീസുകാരെ പോലും വിശ്വാസത്തിലെടുക്കാതെ ഇപ്പോൾ പാർട്ടി ഗുണ്ടകളേയും കൂടെ കൊണ്ടു നടക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ പൊലീസ് കസ്റ്റഡിയിൽ സി.പി.എം പ്രവർത്തകർ മർദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങളെ ഇത്രയധികം പേടിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിൽ പിണറായി വിജയനെ പോലെ മറ്റാരുമുണ്ടായിട്ടില്ല. കണ്ണൂർ ജില്ലയിൽ വന്നിട്ട് സ്വന്തം വീട്ടിൽ താമസിക്കാൻ പോലും പിണറായി വിജയന് ഭയമായിരിക്കുന്നു. സമരങ്ങളെ പേടിച്ച് പിണറായി വിജയന് വഴി മാറിയോടേണ്ടി വന്നിരിക്കുകയാണ്. പൊലീസിനേയും പോരാഞ്ഞ് സി പി.എം ക്രിമിനലുകളെ ഇറക്കി സമരങ്ങളെ നേരിടാനാണ് ഉദ്ദേശ്യമെങ്കിൽ ഇതിലും ശക്തമായ പ്രതിരോധമുയർത്താൻ കോൺഗ്രസ് തയ്യാറാകുമെന്നും മാർട്ടിൻ ജോർജ്ജ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.