കരുനാഗപ്പള്ളി: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ക്യാമ്പ് ജൂലായ് 2, 3 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടക്കും. മണ്ഡലം - നിയോജകമണ്ഡലം പ്രസിഡന്റുമാർ, ജില്ലാ - സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 200 ഓളം പ്രതിനിധികൾ പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികളായി സി.ആർ.മഹേഷ് എം.എൽ.എ (ചെയർമാൻ), ബാബു.ജി.പട്ടത്താനം (ജനറൽ കൺവീനർ), ബോബൻ.ജി.നാഥ് (കോ ഓർഡിനേറ്റർ), കെ.സി.രാജൻ, കെ.ജി.രവി, ആർ.രാജശേഖരൻ, അഡ്വ. സവിൻസത്യൻ (രക്ഷാധികാരി), തൊടിയൂർ രാമചന്ദ്രൻ (വർക്കിംഗ് ചെയർമാൻ), നെടുങ്ങോലം രഘു (ക്യാമ്പ് ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |