SignIn
Kerala Kaumudi Online
Thursday, 25 April 2024 4.35 AM IST

ഹവാല പണം തട്ടൽ, പ്രതികൾ പിടിയിൽ

d

കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി.പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26), വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42), സുൽഫി നവാസുദീൻ (43) പാല ചുവട് സ്വദേശി ബഷീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസിൽ അറസ്റ്റ് ചെയ്യാതിരിക്കാൻ മുങ്ങി നടക്കുകയായിരുന്നു. പെരിന്തൽമണ്ണക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്. ഇവർ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ്.ഐമാരായ നിഷിൽ, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ്, ജയപ്രകാശ്, സി.പി.ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.