പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ ചെരക്കാപറമ്പ് ആശാരിപടിയിൽ മദ്രസ വിട്ട് പോകുന്ന വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. വൈലോങ്ങര മദ്രസയിലേക്ക് പോയി വരികയായിരുന്ന വിദ്യാർത്ഥിനിയെയാണ് മൂന്നോളം വരുന്ന തെരുവ്നായകൾ അക്രമിച്ചത്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും പുലർച്ചെ തുടങ്ങുന്ന മദ്രസകളിലേക്ക് പോവുന്ന വിദ്യാർത്ഥികൾക്കുമാണ് ഇവയുടെ ഏറെ ഭീഷണിയുള്ളത്. വർഷങ്ങൾക്ക് മുൻപ് വൈലോങ്ങരയിൽ തെരുവ് നായ്ക്കൾ ആട്ടിൻകൂട് തകർത്ത് നിരവധി ആടുകളെ കടിച്ച് കൊന്നിരുന്നു. തെരുവ് നായ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിൽ തെരുവ് വിളക്കുകൾ മിക്കതും കണ്ണടച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |