തിരുവനന്തപുരം: കർക്കടക വാവ് ബലി തർപ്പണവുമായി ബന്ധപ്പെട്ട ഉന്നതതല ആലോചനായോഗം 15ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെ നവ കൈരളി ഹാളിൽ നടക്കും. കൊവിഡ് മൂലം രണ്ട് വർഷമായി വാവുബലി ചടങ്ങുകൾ നടത്താത്ത സാഹചര്യത്തിലാണ് മന്ത്രി കെ. രാധാകൃഷ്ണൻ യോഗം വിളിച്ചത്. ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. മന്ത്രിമാരായ വി. ശിവൻ കുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, എം.പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |