തിരുവനന്തപുരം: ജീവിതത്തെ അറിയാൻ ശ്രമിച്ച അശാന്ത ബുദ്ധനായിരുന്നു കവി പഴവിള രമേശനെന്ന് ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു. പഴവിള രമേശൻ അനുസ്മരണവും കവിയരങ്ങും വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അദ്ധ്യക്ഷനായി. പ്രൊഫ.സി. അശോകൻ, ഡോ.എം.ആർ. തമ്പാൻ, വൃന്ദ, റാണി മോഹൻദാസ്, വിനോദ് വൈശാഖി, ശാന്തൻ എന്നിവർ സംസാരിച്ചു. സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്. പ്രിയദർശൻ സ്വാഗതവും ഗോപിക സന്തോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |