തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക,സുപ്രീംകോടതി വിധി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക യൂണിയൻ (എം) സംഘടിപ്പിച്ച ജി.പി.ഒ ധർണ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സി.ആർ സുനു മുഖ്യപ്രഭാഷണം നടത്തി.നേതാക്കന്മാരായ പീറ്റർ കുലാസ്,വിവിജയകുമാർ,വട്ടിയൂർകാവ് അനിൽകുമാർ, എ.എം സാലി, കെ.പുഷ്കരൻ, ജെറി റിച്ചാർഡ്,ഷംനാദ്,അഖിൽ ബാബു, ഷോഫി,അഡ്വ :സതീഷ് വസന്ത് താന്നിവിള ശശിധരൻ, ജോസ് പ്രകാശ്, പാലിയോട് സദാനന്ദൻ, വർക്കല സജീവ്,പാപ്പനംകോട് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |