SignIn
Kerala Kaumudi Online
Friday, 19 April 2024 5.06 PM IST

സ്കൂളുകളിലെ ഭക്ഷ്യസുരക്ഷ: അംഗീകൃത പാചകതൊഴിലാളികൾ പാതി സ്കൂളിൽ മാത്രം

school

തൃശൂർ: ഭക്ഷ്യസുരക്ഷയ്ക്കായി പരിശീലനവും മറ്റും തുടരുമ്പോഴും, പാതിയോളം സർക്കാർ - എയ്ഡഡ് സ്‌കൂളുകളിലും പാചകതൊഴിലാളികൾ പ്രവർത്തിക്കുന്നത് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ഇല്ലാതെ. ഉറപ്പു വരുത്തേണ്ട സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും മന്ദഗതിയിലാണ് കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന ആരോപണം ശക്തമാണ്.

സ്‌കൂൾ തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൊഴിലാളികൾക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം എല്ലാ സ്‌കൂളുകളും തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളെ തുടർന്നാണ് പരിശീലനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെല്ലാം സ്‌കൂളിലെത്തി വിദ്യാർത്ഥികളോടാപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായാണ് പരിശീലനം നടത്തുന്നത്.

തൃശൂർ ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരിശീലനപരിപാടി ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസം നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ അപാകത കണ്ടെത്തിയ സ്‌കൂളുകളിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ നിർദേശം നൽകിയിരുന്നു. സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.

സർട്ടിഫിക്കറ്റും രജിസ്‌ട്രേഷനും

മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ അപേക്ഷയ്ക്കായി നിശ്ചിത ഫോമുണ്ട്. അക്ഷയ വഴിയും അപേക്ഷിക്കാം. സ്‌കൂളിന്റെ പേരും വിലാസവും പാചകതൊഴിലാളിയുടെ പേരും വിലാസവും ആധാർകാർഡും ഫോട്ടോയും സഹിതം വേണം അപേക്ഷിക്കാൻ. സ്‌കൂളിലെ കുടിവെളളം പരിശോധിച്ച സർട്ടിഫിക്കറ്റ് കൂടി ഇതോടൊപ്പം അയയ്ക്കണം. നിയോജകമണ്ഡലം തലത്തിലുളള ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ഇത് അംഗീകരിച്ചാൽ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഇ മെയിലിൽ ലഭിക്കും.

പാചകത്തിന് 7 നിർദ്ദേശങ്ങൾ

വിദ്യാർത്ഥികൾക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകണം.
ഭക്ഷ്യധാന്യങ്ങൾ അടച്ചുറപ്പുള്ള പാത്രങ്ങളിൽ സൂക്ഷിക്കണം.
പച്ചക്കറികൾ 30 മിനിറ്റ് മുമ്പ് വെള്ളത്തിൽ ഇട്ടുവച്ച് കഴുകണം.
മുട്ടകൾ നന്നായി കഴുകി ഉപയോഗിക്കണം, നിറം മാറ്റമുള്ളവ ഒഴിവാക്കണം.
ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ റൂം, മാലിന്യനിർമാർജനം എന്നിവയുണ്ടാകണം.
പാക്കറ്റ് പാലിൽ രേഖപ്പെടുത്തിയിട്ടുള്ള തിയതിക്ക് മുൻപേ ഉപയോഗിക്കണം.
തൊഴിലാളികൾക്ക് ഹെഡ് ക്യാപ്, എപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പ് വരുത്തണം.


മൂന്ന് ദിവസം കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർ അടക്കം സന്ദർശിച്ച സ്‌കൂളുകൾ: 487.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FOODSECURITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.