SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 PM IST

വടുതല ബണ്ട് പൊളിക്കൽ: പരിശോധനാ റിപ്പോർട്ട് ഒരുമാസത്തിനുള്ളിൽ

b

 കമ്മിറ്റി ആദ്യയോഗം ചേർന്നു; 22ന് സ്ഥല പരിശോധന.

കൊച്ചി: ആയിരങ്ങളുടെ ജീവന് ഭീഷണിയായ വടുതല ബണ്ട് പൊളിക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടാൻ ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരിച്ച ഉന്നതല സമിതി ഇന്നലെ ആദ്യയോഗം ചേർന്നു. ബണ്ട് പ്രദേശത്ത് അടിഞ്ഞ ചെളിയുടെ വ്യാപ്തി​, നീക്കേണ്ടതാര് എന്നീ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകേണ്ടത് സമിതിയാണ്.

22ന് സമിതി അംഗങ്ങൾ സ്ഥലപരിശോധന നടത്തി പ്രത്യേകം റിപ്പോർട്ട് നൽകും. ഇവ സംയോജിപ്പിച്ച് അദ്ധ്യക്ഷൻ ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് പ്രാഥമിക റിപ്പോർട്ട് കോടതിക്ക് കൈമാറും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.

ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാനും കമ്മിറ്റിക്ക് അധികാരമുണ്ട്. പരിസരവാസികളെയും കേൾക്കണം. 2009-10ൽ പാലം നിർമ്മാണത്തിന്റെ ആവശ്യത്തിന് താത്കാലികമായി നിർമ്മിച്ച ബണ്ട് പൊളിക്കാത്തതിലൂടെ എക്കലും ചെളിയും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. 18 തൂണുകൾക്കിടയിലായി 25ലക്ഷം ഘനമീറ്റർ ചെളിയുണ്ട്.

പ്രളയകാലത്ത് സംഭവിച്ചതുപോലെ 50 കിലോമീറ്ററിലേറെ നീളത്തിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് മാസങ്ങൾക്ക് മുൻപ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ബണ്ട് പൊളിക്കൽ നീണ്ടതോടെ സോഷ്യൽ വെൽഫെയർ ആക്‌ഷൻ അലയൻസ് സൊസൈറ്റിയുടെ (സ്വാസ്) നിരന്തരഇടപെടലാണ് വിഷയം വീണ്ടും സജീവമാക്കിയത്.

ബണ്ടിന്റെ നാൾവഴി

 2009-10ൽ റെയിൽവേ മേല്പാലം പണിതു. ബണ്ട് നീക്കാത്തതിന് കേസ്, ബണ്ട് നീക്കണമെന്ന് ഹൈക്കോടതി

 2018 -19: പ്രളയം. മൂന്ന് ദ്വീപുകളിലുൾപ്പെടെ ഏലൂർ, കളമശേരി, ആലുവ പ്രദേശങ്ങളിൽ വെള്ളക്കെട്ട്

 2020 : മുഖ്യമന്ത്രിക്ക് പരാതിയുമായി സ്വാസ്

 2021: ഇറിഗേഷൻ റിപ്പോർട്ട്, മന്ത്രിതലസമിതി യോഗം, രണ്ടുവട്ടം നിയമസഭയിൽ ചർച്ച.

 ബണ്ട് നീക്കാൻ സർക്കാരിനോട് കോടതി. മൂന്നാഴ്ച സമയം. പോർട്ടിനെ സർക്കാർ ചുമതലപ്പെടുത്തി.

 സാങ്കേതിക സംവിധാനങ്ങളില്ലെന്ന പോർട്ട് വാദത്തിന്മേൽ സർക്കാർ ഉത്തരവിന് സ്റ്റേ.

 2022 ജൂൺ: കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം, കമ്മിറ്റി രൂപീകരണം, ആദ്യ യോഗം

സമി​തി​യംഗങ്ങൾ

• ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്.

• ജലവിഭവ സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ.

• കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ.സൗപ്രഭ.

• കൊച്ചി പോർട്ട് ട്രസ്റ്റ് സൂപ്രണ്ടിംഗ് എൻജിനിയർ (ഡ്രഡ്ജിംഗ്) സി.എ.ഫിലോ.

• റെയിൽ വികാസ് നിഗം (ആർ.വി.എൻ.എൽ) ജോയിന്റ് ജനറൽ മാനേജർ ജി.കേശവചന്ദ്രൻ.

• അഫ്‌കോൺസ് കമ്പനി പ്രതിനിധി എം.കെ.അജയകുമാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VADUTHALABUNDNEW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.