അമ്പലപ്പുഴ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കേരള ബ്ലസ് ഡൊണേഷൻ ഫോറവും ആലപ്പുഴ എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സരസ്വതി അന്തർജനം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ലക്ഷ്മി അദ്ധ്യക്ഷയായി. ബ്ലഡ് ഡൊണേഷൻ ഫോറം സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അജ്മീർ ഖാൻ, ബ്ലഡ് ബാങ്ക് കൗൺസിലർ ജാസ്മിൻ, ജേക്കബ് ജോൺ, കെ.ആർ.സുഗുണാനന്ദൻ, ബാഹുലേയൻ, ജോസഫ്, ദേവിക, രജ്ഞിത്ത് എന്നിവർ സംസാരിച്ചു. 40 വിദ്യാർത്ഥികൾ രക്തദാനം നടത്തി.സന്നദ്ധ രക്തദാനത്തിന് യുവാക്കൾ മുന്നോട്ടു വരണമെന്ന് പ്രസിഡന്റ് എം.മുഹമ്മദ് കോയ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |