മട്ടന്നൂർ: എയർ ഇന്ത്യയുടെ മസ്കറ്റ്കണ്ണൂർ സർവീസ് ജൂൺ 21 മുതൽ ആരംഭിക്കും. ജൂൺ 21 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ. കണ്ണൂരിൽ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20മസ്കറ്റിൽ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരിൽ എത്തും. എയർ ഇന്ത്യ കൂടി സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് മസ്കറ്റ് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |