SignIn
Kerala Kaumudi Online
Sunday, 16 June 2019 4.44 AM IST

കല്യാണത്തലേന്ന് അച്ഛൻ അവസാനമായി പാടി രാക്കിളി പൊൻമകളെ...,​ കണ്ണീരോർമ്മയായി വീഡിയോ

social-media-

മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദാണ് മരിച്ചത്. ഇളയ മകൾ ആർച്ചയുടെ വിവാഹമായിരുന്നു ഇന്ന്. ഇന്നലെ വീട്ടിൽ നടത്തിയ ആഘോഷങ്ങളിൽ പാടാനറിയാവുന്ന വിഷ്ണു പ്രസാദും ഭാഗമായി. അമരം എന്ന സിനിമയിലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട രാക്കിളി പൊൻ മകളെ എന്ന ഗാനം പാടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. മുൻപ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.