പാലക്കാട്: സ്വപ്ന സുരേഷിനെതിരായ കേസിൽ കൂടുതൽ അന്വേഷണത്തിനു ശേഷമായിരിക്കും തുടർനടപടികളെന്നും ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നും കസബ പൊലീസ്. സി.പി.എം നേതാവ് സി.പി.പ്രമോദ് നൽകിയ പരാതിയിൽ കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ ചുമത്തി സ്വപ്ന സുരേഷിനെതിരെ കേസെടുത്തിരുന്നു.
നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായുള്ള പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വപ്ന കലാപത്തിന് ശ്രമിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു. വിമാനത്തിലുണ്ടായ പ്രതിഷേധമുൾപ്പെടെ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങൾക്കുകാരണം സ്വപ്നയുടെ തെറ്റായ മൊഴിയാണെന്നും പൊലീസ് സത്യം പുറത്തുകൊണ്ടു വരണമെന്നും സി.പി. പ്രമോദിന്റെ പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്തെങ്കിലും ഉടനെ ഒരു അറസ്റ്റിലേക്ക് കടക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |