പത്തനംതിട്ട : ലൈഫ് 2020 പ്രകാരം ഓൺലൈനായി ലഭിച്ച അപേക്ഷകളുടെ ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവനരഹിതരുമായ അർഹരുടെയും അനർഹരുടെയും കരട് പട്ടിക ഗവൺമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു (https://www.life2020.kerala.gov.in/). കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പട്ടിക പഞ്ചായത്ത് വെബ് വെബ്സൈറ്റിലും (http://panchayat.lsgkerala.gov.in/kozhencherrypanchayat/) നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയിന്മേലുള്ള അപ്പീലുകൾ ഓൺലൈനായും ആക്ഷേപങ്ങൾ നേരിട്ടും അപ്പീൽ അധികാരിയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം. ഒന്നാംഘട്ട അപ്പീൽ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |