തിരുവനന്തപുരം: മുഖ്യമന്ത്റി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ നേതൃത്വം വഹിക്കും. കൂത്തുപറമ്പ് ഡിവൈ.എസ്.പി പ്രദീപ് കന്നിപ്പൊയിൽ, ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ പൃഥ്വിരാജ്, വലിയതുറ സി.ഐ ടി.സതികുമാർ, കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, മട്ടന്നൂർ സി.ഐ എം.കൃഷ്ണൻ എന്നിവരാണ് സംഘത്തിൽ. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനാണ് മേൽനോട്ടം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് മേധാവിക്ക് ഉൾപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |