SignIn
Kerala Kaumudi Online
Thursday, 06 October 2022 11.42 PM IST

ചായ കുറയ്ക്കൂ, സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കൂ  അഭ്യർത്ഥനയുമായി പാക് മന്ത്രി

tea

കറാച്ചി : പാകിസ്ഥാനിൽ തകർച്ചയുടെ വക്കിൽ നിൽക്കുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ചായ കുടിക്കുന്നത് കുറയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പാക് ഫെഡറൽ മന്ത്രി. ' രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കപ്പ് ചായ കുറയ്ക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു" ആസൂത്രണ, വികസനകാര്യ മന്ത്രി അഹ്‌സാൻ ഇക്‌ബാൽ പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 640 കോടി ഡോളർ കടംതിരിച്ചടച്ച് അന്താരാഷ്ട്ര നാണയനിധി നിശ്ചയിച്ച ജാമ്യ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനിലെ ഷെഹ്‌ബാസ് ഷെരീഫ് മന്ത്രിസഭയുടെ ശ്രമം. വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ കുറഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.