SignIn
Kerala Kaumudi Online
Friday, 12 August 2022 11.22 AM IST

ആ യാത്രയിലാണ് സർവജ്ഞപീഠത്തിൽ വച്ച് ജൂനിയർ മാൻഡ്രേക്കിന്റെ നാന്ദി കുറിക്കുന്നത്, മൂകാംബിക യാത്രയിലുണ്ടായ അനുഭവം പങ്കുവച്ച് സംവിധായകൻ രാമസിംഹൻ

rama-simhan-

അടുത്തിടെ രാമസിംഹൻ എന്ന പേര് മാറ്റിയ സംവിധായകൻ തന്റെ പുതിയ ചിത്രമായ പുഴ മുതൽ പുഴവരെയുടെ സ്‌ക്രിപ്ട് മൂകാംബിക ക്ഷേത്രത്തിലാണ് പൂജ ചെയ്തത്. ഇപ്പോൾ സിനിമ പൂർത്തീകരിച്ച് വീണ്ടും മൂകാംബികയിൽ എത്തിയപ്പോൾ മുൻപ് ക്ഷേത്ര ദർശനത്തിന് എത്തിയ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകൻ. തന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായ ജൂനിയർ മാൻഡ്രേക്ക് പിറന്നതിന്റെ കഥയും, മൂകാംബികയിൽ വച്ച് തനിക്കുണ്ടായ അനുഭവവും രാമസിംഹൻ പങ്കുവയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മൂകാംബികയിൽ അമ്മയുടെ അടുക്കൽ പോവുക എന്നത് വല്ലാത്തൊരു നിർവൃതിയാണ്, ആദ്യ സിനിമയ്ക്ക്അവാർഡ് കിട്ടിയിട്ടും, രണ്ടാമത്തെ സിനിമ മുഖമുദ്ര സൂപ്പെർ ഹിറ്റ്‌ ആയി ഓടിയിട്ടും ഒരുഗതിയും പരഗതിയുമില്ലാതെ നടക്കുമ്പോഴാണ്, വണ്ടിക്കൂലിക്കു പോലും വകയില്ലാത്തപ്പോൾ കൂട്ടുകാരുടെ കാരുണ്യത്താൽ അമ്മയുടെ അടുക്കലെത്തുന്നത്, അന്ന് പടികടന്നകത്ത് ചെന്നപ്പോൾ കണ്ണുനിറഞ്ഞൊഴുകുകയാണ് ചെയ്തത്, അത്തവണയേ കുടജാദ്രിയിൽ പോയിട്ടുള്ളൂ... ചെരുപ്പിടാതെ നടന്ന്.... ഒരു രാത്രി കുടജാദ്രിയിൽ, പിറ്റേന്ന് ഉണർന്നപ്പോൾ തലേന്നത്തെ നടത്തത്തിൽ ഇരുകാലിനടിയിലും കുമിളകൾ, പരുക്കില്ലാത്തതായി പെരു വിരലുകൾ മാത്രം.. രണ്ടു സുഹൃത്തുക്കളുടെ തോളിൽ തൂങ്ങിയാണ് മുകാംബികയിൽ തിരികെ എത്തിയത്...

സുഹൃത്തുക്കളെല്ലാം സൗപർണ്ണികയിൽ ഇറങ്ങിയപ്പോൾ വയ്യാത്ത കാലും വച്ചു ഞാനും മുങ്ങി.... കരയ്ക്ക് കയറി കാലിലേക്ക് നോക്കി ഒരു പാടുപോലുമില്ല എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല... കൂട്ടുകാർ അത്ഭുതത്തോടെ തിരിച്ചും മറിച്ചും ഉരച്ചും നോക്കി.. ഏലിയാസിന്റെ നാവിൽ നിന്നാണ് ആദ്യ ശബ്ദമുയർന്നത് അലീ നിനക്കിനി നടക്കേണ്ടി വരില്ല 1f64f_1f3fe...

നേരാണ് ആ യാത്രയിലാണ് സർവ്വജ്ഞ പീഡത്തിൽ വച്ച് ജൂനിയർ മാൻഡ്രേക്ക് ന്റെ നാന്ദി കുറിക്കുന്നത് അത് ഹിറ്റ്... ആ വർഷം മൂന്ന് സിനിമകൾ... കാറുവാങ്ങി... പിന്നെ ഇതുവരെ നടന്നില്ല... വീട്ടിൽ നിന്നും വാഹനങ്ങൾ ഒഴിഞ്ഞില്ല... ഏലിയാസ് പറഞ്ഞ വാക്ക് ഇതുവരെയും സത്യം... അമ്മയോട് അപ്പോൾ തുടങ്ങിയ ബന്ധമാണ്.. ഇത് വെറുതെ പറയുന്നതല്ല... C-dit ൽ നിന്നും അടുത്ത് വിരമിച്ച രമേശ്‌ വിക്രം ആ യാത്രയുടെ സാക്ഷിയാണ്....

കാലങ്ങൾക്കിപ്പുറം പുഴമുതൽ പുഴവരെയുടെ സ്ക്രിപ്റ്റ് പൂജ ചെയ്യാൻ പോയപ്പോൾ ഈ സിനിമ പൂർത്തീകർക്കാനുള്ള പണത്തിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല.

പക്ഷെ അത് പൂർത്തിയാക്കി അമ്മയുടെ കാൽക്കൽ എത്തിച്ചപ്പോൾ, അവിടെ ഒരുപാട് പേർ എന്റടുത്തെത്തി... പടം തീർന്നോ... പൂജ ചെയ്ത hardisk കാട്ടി പറഞ്ഞു ഇതാണ് നമ്മുടെ സിനിമ... അമ്മയുടെ അനുഗ്രഹം ലഭിച്ച സിനിമ...

എല്ലാത്തിനും സാക്ഷിയായി കാസർകോട് നിന്നുള്ള ഹരിപ്രസാദ് കൂടെയുണ്ടായിരുന്നു...

അമ്മ കാത്തുകൊള്ളും...

നിങ്ങളുടെ പ്രാർത്ഥനയും...

വിഘ്‌നങ്ങൾ മാറിതുടങ്ങി...

ഒരിക്കൽക്കൂടി ഹൃദയം തൊട്ടു നന്ദി...

രാമസിംഹൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOOKAMBIKA, PUZHA MUTHAL PUZHA VARE, ALI AKBAR, RAMASIMHAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.