മരട്: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ലോകത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് നൽകുന്ന എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് കുഫോസ് വിദ്യാർത്ഥി അജയ് വി.എസിന് ലഭിച്ചു. ഫിഷറീസ് സയൻസ് ബിരുദ (ബി.എഫ്.എസ്.സി) അവസാന സെമസ്റ്റർ വിദ്യാർത്ഥിയാണ്. 49,000 യൂറോ (44.5 ലക്ഷം രൂപ) യൂറോപ്യൻ യൂണിയൻ നൽകും. ഫ്രാൻസ്, സ്പെയിൻ, ബൽജിയം എന്നിവിടങ്ങളിലെ പ്രമുഖ സർവ്വകലാശാലകളിൽ ഓരോ സെമസ്റ്റർ വീതം പഠിച്ച് പൂർത്തീകരിക്കുന്ന രണ്ട് വർഷത്തെ എം.എസ്.സി മറൈൻ എൺവയർമെന്റ് കോഴ്സിനാണ് അജയിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന എറണാകുളം ചെറായി വലിയവീട്ടീൽ വി.എ.സലിംകുമാറിന്റെയും കെ.ആർ.ഗിരിജയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |