കൊച്ചി: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന എസ്. രമേശൻ നായരുടെ ഒന്നാം ചരമവാർഷികം തപസ്യ കലാസാഹിത്യവേദിയുടെയും എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊച്ചിയിൽ വിപുലമായി ആചരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'പീലിത്തണ്ട്' എന്നപേരിൽ രമേശൻ നായർ അനുസ്മരണവും പ്രശസ്തഗായകരും സംഗീത സംവിധായകരും പങ്കെടുക്കുന്ന സംഗീതാർച്ചനയുണ്ടാകും. 18 ന് വൈകിട്ട് 5ന് ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാറും, സംഗീതാർച്ചന പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ കെ.എസ്. കുണ്ടൂർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |