മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചന്ദ്രമുഖി 2ൽ രജനികാന്തിന് പകരം രാഘവ ലോറൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വടിവേലു ആണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന താരം. ചന്ദ്രമുഖിയിലും വടിവേലു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ ഉടൻ തീരിമാനിക്കും. ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും കീരവാണി സംഗീത സംവിധാനവും നിർവഹിക്കുന്നു.ലൈക പ്രൊഡക്ഷൻസാണ് ചന്ദ്രമുഖി - 2 നിർമ്മിക്കുന്നത്. പി. വാസുവിന്റെ സംവിധാനത്തിൽ 2005ൽ ആണ് രജനികാന്തിനെ നായകനാക്കി ചന്ദ്രമുഖി പുറത്തിറങ്ങിയത്.തമിഴ്നാട്ടിലെ തിയേറ്ററുകളിൽ രണ്ടര വർഷം പ്രദർശിപ്പിച്ച ചിത്രമായിരുന്നു ചന്ദ്രമുഖി. ആദ്യ ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗം ആവർത്തിക്കുമോ എന്നാണ് അറിയേണ്ടത്. തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് രാഘവ ലോറൻസ്.
കാഞ്ചനയും തുടർ ചിത്രങ്ങളും ലോറൻസിന് ഏറെ ആരാധകരെ നേടി കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |