SignIn
Kerala Kaumudi Online
Wednesday, 10 August 2022 9.43 AM IST

കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പ്: കെ. സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: കേരളത്തിൽ ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ്, ഡൽഹിയിൽ ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

അഴിമതിയെയും കള്ളപ്പണം വെളുപ്പിക്കലിനെയും അനുകൂലിച്ച് പരസ്യമായി സമരം ചെയ്യുന്ന കോൺഗ്രസുകാർക്ക് പിണറായി വിജയനെ എതിർക്കാനുള്ള ധാർമ്മികാവകാശമില്ല. രാഹുൽഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുകയാണെന്നും നമ്മൾ സമാന ദു:ഖിതരാണെന്നും പിണറായി വിജയൻ വി.ഡി. സതീശനെ കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പരസ്പര സഹകരണ മുന്നണികളാണ്. രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടേയും അഴിമതിക്കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനം പാലിച്ചത് ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണ്.

മുഖ്യമന്ത്രിക്കെതിരായ ബി.ജെ.പി സമരം ശക്തമാക്കും. കോൺഗ്രസും സി.പി.എമ്മും അക്രമം നടത്തി ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യസമരത്തെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. ഇന്ന് മുതൽ 22 വരെ ബി.ജെ.പി സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.