വെഞ്ഞാറമൂട്: കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയർ കുപ്പി ആക്രമണം. വേളാവൂർ പ്ലാക്കീഴ് വിളയിൽ വീട്ടിൽ ചൊവ്വാഴ്ച അർദ്ധരാത്രി 12.30ഓടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിയർകുപ്പികളും കല്ലുകളും എറിയുകയായിരുന്നു.
ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഈ സമയം അനന്തകൃഷ്ണന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |