പാലക്കാട്: ലോട്ടറി ഏജൻറ്റ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്സ് ആൻഡ് സബ് ഏജന്റ്സ് ജില്ലാ കൺവെൻഷൻ നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷൻ ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.ബി.സുബൈർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ജെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.രവീന്ദ്രൻ, ജില്ലാ ട്രഷറർ വി.ബിനു, ടി.കെ.നൗഷാദ്, എ.കാജാഹുസൈൻ എന്നിവർ പങ്കെടുത്തു. കൺവെൻഷൻ 15 അംഗ ജില്ലാ കമ്മിറ്റിയെയും കൺവീനറായി എ.കാജാഹുസൈനെയും ജോയിന്റ് കൺവീനർമാരായി പി.എ.സന്തോഷ്, കെ.സുശാന്ത് എന്നിവരെയും തിരെഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |