വൈക്കം: തകിൽ വിദ്വാൻ ആർ. കരുണാമൂർത്തി (54) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 2.50നായിരുന്നു അന്ത്യം. വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി നേടിയിട്ടുണ്ട്. തകിൽ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ കരുണാമൂർത്തി സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: ശ്രീലത മൂർത്തി. മക്കൾ: ആതിര മൂർത്തി, ആനന്ദ് മൂർത്തി. മരുമകൻ: മനു ശങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |