തിരുവനന്തപുരം: പ്രതിഷേധ പ്രകടനത്തിനിടെ എസ്.ഐയ്ക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. പൂന്തുറ എസ്.ഐ വിമൽകുമാറിനാണ് മർദ്ദനമേറ്റത്. കോൺഗ്രസിന് എതിരായ പ്രതിഷേധത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഐ.എൻ.ടി.യു.സിയുടെ കൊടിമരം നശിപ്പിക്കാൻ ശ്രമിച്ചത് പൊലീസ് തടയുന്നതിനിടെ പിറകിലൂടെ എസ്.ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. എസ്.ഐയെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് എസ്.ഐയെ മർദ്ദിച്ചതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.